അടുത്ത രണ്ടാഴ്ച കേരളത്തില്‍ ഗംഭീരമായി മഴപെയ്യും

ശ്രീനു എസ്
ശനി, 27 ജൂണ്‍ 2020 (19:59 IST)
അടുത്ത രണ്ടാഴ്ച കേരളത്തില്‍ ഗംഭീരമായി മഴപെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ 26മുതല്‍ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളില്‍ ശരാശരി 105.8 മില്ലീമീറ്റര്‍ മഴ ലഭിക്കും. ഇത് സാധാരണമഴയേക്കാള്‍ 97 ശതമാനം കൂടുതലാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
 
അതേസമയം ജൂലൈ മൂന്നുമുതല്‍ ഒന്‍പതുവരെയുള്ള ആഴ്ചയില്‍ 89.3മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്. മണ്‍സൂണ്‍ മഴയില്‍ ഇതുവരെ കിട്ടിയ മഴയില്‍ 18ശതമാനത്തിന്റെ കുറവുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article