നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: നാല് പേർ അറസ്റ്റിൽ
ബുധന്‍, 24 ജൂണ്‍ 2020 (14:53 IST)
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഷംനയുടെ അമ്മ നൽകിയ പരാതിയിൽ മരട് പോലീസാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ഒരുലക്ഷം രൂപ പണമായി ആവശ്യപ്പെട്ടെന്നും നൽകിയില്ലെങ്കിൽ ഷംനയുടെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.ഷംനയുടെ വീടിന്റെ പരിസത്തെത്തി ഇവർ ചിത്രമെടുക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
തൃശൂർ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പോലീസ് അറിയിച്ചു.