കേരളത്തിലെ പത്തുജില്ലകള്‍ കൊവിഡ് സമൂഹവ്യാപന ഭീഷണിയില്‍; ഒന്‍പതു ജില്ലകളിലും രോഗികള്‍ 100നുമുകളില്‍

ശ്രീനു എസ്

ചൊവ്വ, 23 ജൂണ്‍ 2020 (12:58 IST)
തലസ്ഥാനമുള്‍പ്പെടെ കേരളത്തിലെ പത്തുജില്ലകള്‍ കൊവിഡ് സമൂഹവ്യാപന ഭീഷണിയില്‍. ഒന്‍പതു ജില്ലകളിലും രോഗികള്‍ 100നുമുകളില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 69ആയി. ഇതില്‍ രണ്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ അവതാളത്തിലാകും. സമരപരിപാടികള്‍ വിലക്കിയിട്ടുണ്ട്.
 
ജനപ്രതിനിധികളോട് പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ നാലുദിവസങ്ങളിലായി 516പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍