അടുത്തിടെയായി സ്ഥിരം ശൈലിയിൽനിന്നും വ്യത്യതസമായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് ട്വിറ്റർ. വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനമായ ഫ്ലീറ്റ് എന്ന സംവിധാനവും, വോയിസ് ട്വീറ്റുമെല്ലാം ഇത്തരത്തിൽ വന്ന മാറ്റങ്ങളാണ്. ഇപ്പോഴിത ട്വീറ്റുകൾ തിരഞ്ഞെടുത്ത് കാണാൻ ഉപയോക്താക്കളെ അനുവദിയ്ക്കുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിയ്ക്കുകയാണ് ട്വിറ്റർ.
ഷോ മോർ റെക്കമെൻഡേഷൻ എന്ന ഫീച്ചറിന്റെ അപ്ഡേറ്റർ പത്തിപ്പായി ഡിസ്കവർ ന്യു ലിസ്റ്റ് എന്ന ഫീച്ചറാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. എളുപ്പത്തില്‍ പുതിയ ലിസ്റ്റുകള്‍ ഒരോ ഉപയോക്താവിനും തങ്ങളുടെ ഫീഡില്‍ ഉപയോഗപ്പെടുത്താനാകുന്ന ഫീച്ചറാണ് ഇത്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ നിര്‍ദേശിക്കുന്ന ലിസ്റ്റുകള്‍ക്ക് പുറമേ സ്വന്തം ഇഷ്ടപ്രകാരം ഉപയോക്താവിന ലിസ്റ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനാകും.