വയനാട്ടില്‍ കുരങ്ങുപനിക്ക് 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി

സുബിന്‍ ജോഷി
ചൊവ്വ, 28 ഏപ്രില്‍ 2020 (16:50 IST)
വയനാട്ടില്‍ കുരങ്ങുപനിക്ക് 8627പേര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്തി ആരോഗ്യവകുപ്പ്. തിരുനെല്ലി പഞ്ചായത്ത് നിവാസികള്‍ക്കാണ് കുത്തിവെപ്പ് നടത്തിയത്. കൂടാതെ വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്.
 
വനത്തില്‍ പോകുന്നവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ മൂന്നുതവണ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇതുവരെ 24 കേസുകളാണ് പോസിറ്റീവായി കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പന്ത്രണ്ട് പേരുടെ ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.

ഇന്നും ഇന്നലെയുമായി ലഭിച്ച മഴ കുരങ്ങുപനി പടര്‍ത്തുന്ന ചെള്ളിന്റെ ലാര്‍വയുടെ സാന്നിധ്യം ഇല്ലാതാക്കുമെന്നത് പ്രതീക്ഷ നല്‍കുന്നു, എങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിരോധ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article