സംസ്ഥാനത്ത് എങ്ങും കനത്ത വേനൽമഴ. വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകിട്ട് വരെ മത്സ്യബന്ധനത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കാസർകോഡ് ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ഇത്തവണ നല്ല മഴ ലഭിച്ചു.