വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ രംഗത്ത്

Webdunia
വെള്ളി, 21 ജൂലൈ 2017 (18:00 IST)
ആരാധകരോട് മാപ്പ് പറഞ്ഞ് സൂപ്പര്‍താരം മോഹന്‍ലാല്‍ രംഗത്ത്. പലതരത്തിലുള്ള തിരക്ക് മൂലം ഈ മാസവും ബ്ലോഗ് എഴുതാന്‍ സാധിച്ചില്ല. പുതിയ സിനിമകളുടെ ചിത്രീകരണ തിരക്കുകള്‍ മൂലം തിരക്കിലായി പോയെന്നും അദ്ദേഹം ബ്ലോഗിലെ കുറിപ്പില്‍ വ്യക്തമാക്കി.

മലയാള സിനിമയെ പിടിച്ചു കുലുക്കിയ നടിയെ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായ സാഹചര്യം നിലനില്‍ക്കെ ബ്ലോഗ് കുറിപ്പിലൂടെ മോഹന്‍ലാല്‍ തന്റെ നയം വ്യക്തമാക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എല്ലാ മാസവും 21നാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നത്.

അമ്മയുടെ മീറ്റിംഗിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന് അനുകൂലമായി സംസാരിക്കുകയും ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചപ്പോഴും മോഹന്‍‌ലാല്‍ മൌനത്തിലായിരുന്നു.
Next Article