ഇലക്ഷൻ ഗിമ്മിക്കോ? വിവേകാനന്ദപ്പാറയിൽ മോദി ധ്യാനത്തിലിരിക്കുക 45 മണിക്കൂർ, വൻ സുരക്ഷാവിന്യാസം

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (18:08 IST)
തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ നിന്നും വിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപാറയില്‍ 3 ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനത്തിലിരിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 4:44ന് കന്യാകുമാരിയിലെത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രം സന്ദരിശിച്ചശേഷം ബൊട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി 8 ജില്ലാ പോലീസ് മേധാവിമാരെയടക്കം രണ്ടായിരത്തിലധികം പോലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്.
 
ധ്യാന്‍ത്തിന് ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019ല്‍ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article