മോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൂരം

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (14:46 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൊടിപൂരം.  മോദി പറയുന്നതും പരിഭാഷക പറയുന്നതും രണ്ടും രണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. മാത്രമല്ല പ്രധാനമന്ത്രി പറഞ്ഞ പല കാര്യങ്ങളും അവര്‍ പരിഭാഷപ്പെടുത്താതെ വിടുകയും ചെയ്തു.
 
കേരളത്തില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തിയിരിക്കുകയാണെന്നും ഇവരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
 
മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുമെന്നു പറഞ്ഞപ്പോള്‍ അത് പരിഭാഷകയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആഘോഷത്തിനുള്ള സമയമല്ലെന്നായിരുന്നു പരിഭാഷക പറഞ്ഞത്. 
 
കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പരമാവധി സഹായം നല്‍കാം എന്നു പ്രധാനമന്ത്രി പറഞ്ഞതും പരിഭാഷപ്പെടുത്തിയിരുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഈശ്വരന്റെ പേരില്‍ നിങ്ങള്‍ക്കുറപ്പുതരുന്നു എന്നാണ് പരിഭാഷക പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article