കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമയിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപം കൊണ്ടത്. ഡബ്ല്യുസിസിയിൽ 18 അംഗങ്ങളാണ് ഉള്ളത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച സംഘടനയെ സിനിമാ സംഘടനയായ 'അമ്മ' സ്വാഗതം ചെയ്തിരുന്നു.
തുടക്കം മുതൽ സ്ത്രീ സംഘടനയ്ക്ക് പരോക്ഷമായി പിന്തുണ നൽകുന്ന മോഹൻലാൽ കസബ വിവാദത്തിലും ഇടപെട്ടതായി റിപ്പോർട്ടുകൾ. മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ച പാർവതിക്ക് പരോക്ഷമായി മോഹൻലാൽ പിന്തുണാ നൽകുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡബ്ലുസിസിയിലെ പ്രമുഖ നടിമാരുമായുള്ള ബന്ധമാണ് താരത്തിനെ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടന രൂപീകരിച്ച സമയത്ത് രൂപീകരണത്തിനു നേതൃത്വം നൽകിയ അഭിനേത്രികള്‍ക്കെതിരെ അമ്മയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് മോഹൻലാൽ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
താരത്തിന്റെ പല നിലപാടുകളും വനിത സംഘടനയ്ക്ക് അനുകൂലമാണെന്ന തരത്തിലുള്ള അഭിപ്രായം സിനിമയില്‍ നിന്നു തന്നെ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.