Mocha cyclone: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, മോക്കാ ചുഴലിക്കാറ്റായി മാറും

Webdunia
തിങ്കള്‍, 8 മെയ് 2023 (13:44 IST)
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ഇതിന് ശേഷം ഇത് മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്തായി രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റിൻ്റെ പ്രഭാവം കേരളത്തിലുണ്ടാകില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും.
 
ഇന്ന് ഒരു ജില്ലയിലും പ്രത്യേകമായ മഴ മുന്നറിയിപ്പില്ല. നാളെയോടെ മഴ സജീവമാകും. കോഴിക്കോട്,വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article