ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 മെയ് 2025 (18:32 IST)
ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീര്‍ സന്ദര്‍ശിക്കാന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ കാശ്മീരില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പരിപാടി റദ്ദാക്കുകയായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
 
എന്തുകൊണ്ടാണ് ഇന്റലിജന്‍സ് വിവരം പോലീസ് വഴി വിനോദസഞ്ചാരികള്‍ക്ക് നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ 26 പേരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൈനിക നടപടി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍