Vicky Kaushal Akshay Kumar
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് മണ്ണില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പുതിയ സിനിമയ്ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് ലഭിക്കാനായി സിനിമാക്കാര്‍ അപേക്ഷകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സൈനിക ഓപ്പറേഷന്‍ സിനിമയാക്കുന്നതോടെ വലിയ സാമ്പത്തിക ലാഭമാണ് നിര്‍മാതാക്കളും താരങ്ങളും പ്രതീക്ഷിക്കുന്നത്. ഇതിനായി പല പ്രൊഡക്ഷന്‍ ഹൗസുകളും പേര് രജിസ്റ്റര്‍ ചെയ്യാന്‍ തിരക്ക് കൂട്ടിയെന്നും അതില്‍ അക്ഷയ് കുമാറും വിക്കി കൗശലും ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ഭാര്യയായ നടി ട്വിങ്കിള്‍ ഖന്ന.