Prince and Family Box Office: വീഴാതെ പിടിച്ചുനിന്ന് ദിലീപ്; പ്രിന്‍സ് ആന്റ് ഫാമിലിക്ക് ഭേദപ്പെട്ട കളക്ഷന്‍

രേണുക വേണു

ശനി, 17 മെയ് 2025 (17:38 IST)
Prince and Family Box Office: ബോക്‌സ്ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം തുടര്‍ന്ന് ദിലീപ് ചിത്രം പ്രിന്‍സ് ആന്റ് ഫാമിലി. റിലീസ് ചെയ്തു എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 9.19 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍.
 
എട്ടാം ദിനത്തില്‍ 1.1 കോടി കളക്ട് ചെയ്യാന്‍ ദിലീപ് ചിത്രത്തിനു സാധിച്ചു. ഏഴാം ദിനം ഒരു കോടിയും ആറാം ദിനം 1.02 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ 10 കോടി കടന്നു. ബോക്‌സ്ഓഫീസില്‍ വന്‍ വിജയമാകാന്‍ പ്രിന്‍സ് ആന്റ് ഫാമിലിക്കു സാധിക്കില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിച്ചേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
 
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫനാണ് പ്രിന്‍സ് ആന്റ് ഫാമിലി സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ഇന്ത്യന്‍ എക്സ്പ്രസ് ശരാശരി (2.5/5) റേറ്റിങ്ങാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലെന്‍സ്മാന്‍ റിവ്യു മോശം സിനിമയായും ദിലീപ് ചിത്രത്തെ റേറ്റ് ചെയ്തിട്ടുണ്ട്. അഞ്ചില്‍ മൂന്നാണ് ഒടിടി പ്ലേ നല്‍കിയിരിക്കുന്ന റേറ്റിങ്. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ കൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍