വില്ലന്‍ വേഷം ചെയ്യാന്‍ പറ്റുമോയെന്ന് മുരളി ഗോപി ചോദിച്ചു: ദിലീപ്

രേണുക വേണു

വെള്ളി, 9 മെയ് 2025 (19:05 IST)
കരിയറില്‍ 150 സിനിമകള്‍ പൂര്‍ത്തിയാക്കിയ നടനാണ് ദിലീപ്. വര്‍ഷങ്ങള്‍ നീണ്ട സിനിമ ജീവിതത്തില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ദിലീപ് അവതരിപ്പിച്ചു. എന്നാല്‍ ഇതുവരെ ഒരു വില്ലന്‍ വേഷം താരം ചെയ്തിട്ടില്ല. വില്ലന്‍ വേഷത്തിലേക്ക് ആരും ഇതുവരെ വിളിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
ഒരു വില്ലന്‍ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഈയിടെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെ സമീപിച്ചതായി ദിലീപ് പറയുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു. പക്ഷേ ഇതുവരെ കഥ കേട്ടിട്ടില്ലെന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 
 
മുരളി ഗോപി ആദ്യമായി തിരക്കഥ രചിച്ച 'രസികന്‍' സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്‍. പിന്നീട് മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിലും ദിലീപ് അഭിനയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍