ദിലീപിന്റെ ശക്തിയായിരുന്ന കുടുംബപ്രേക്ഷകരെ തിരിച്ചുകൊണ്ടുവരുന്ന സിനിമയാകും പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നാണ് താരത്തിന്റെ ആരാധകര്‍ കരുതുന്നത്. പൂര്‍ണ്ണമായും കുടുംബ സിനിമയാണെന്ന് സിനിമയുടെ അണിയറക്കാരും പറയുന്നു. സിനിമയില്‍ ദിലീപിന്റെ അനുജന്മാരായി ധ്യാന്‍ ശ്രീനിവാസന്‍, ജോസ്‌കുട്ടി ജേക്കബ് എന്നിവരാണെത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപ്, ധ്യാന്‍ എന്നിവര്‍ക്കൊപ്പം ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജുപിള്ള, ഉര്‍വശി, ജോണി ആന്റണി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.