സൂര്യ, വിജയ്, അജിത്ത് തുടങ്ങി എല്ലാവർക്കുമൊപ്പം അസിൻ അഭിനയിച്ചു. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകൾ ലഭിച്ചു. ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു.
ഹിന്ദിയിൽ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിൻ സജീവമല്ലാതായി. കാവലൻ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിൻ ചെയ്ത തമിഴ് സിനിമ. അധികം വൈകാതെ സിനിമയും ഉപേക്ഷിച്ചു. ബോളിവുഡിൽ തിരക്കായപ്പോൾ അസിൻ തമിഴിൽ അഭിനയിക്കാതിരുന്നല്ല. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരവുമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം.
സൽമാൻ ഖാൻ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അസിൻ ശ്രീലങ്കയിലേക്ക് പോയി. ആ സമയത്ത് തമിഴ്നാടും ശ്രീലങ്കയും തമ്മിൽ പ്രശ്നങ്ങളുണ്ട്. ശ്രീലങ്കയിൽ വെച്ചുള്ള എല്ലാ കൾച്ചറൽ പരിപാടികളും അഭിനേതാക്കൾ ഒഴിവാക്കണമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസിൻ ശ്രീലങ്കയിൽ പോയി. ഇതോടെ സംഘടനാ അസിനെ വിലക്കി. എന്നാൽ ഷൂട്ടിംഗ് സ്ഥലത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോൾ പ്രൊഡ്യൂസറോട് പറഞ്ഞതാണെന്നുമായിരുന്നു അന്ന് അസിന്റെ വിശദീകരണം.
ശ്രീലങ്കയിൽ ഷൂട്ടിന് പോയ വിവേക് ഒബ്റോയ്, സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ, ലാറ ദത്ത തുടങ്ങിയ താരങ്ങളെയും സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ വിലക്കിയിരുന്നു. എന്നാൽ ഇവരാരും തെന്നിന്ത്യൻ സിനിമാ ലോകവുമായി ബന്ധമുള്ളവരല്ല. പക്ഷെ അസിൻ തമിഴിലെയും തെലുങ്കിലും വിലപിടിപ്പുള്ള താരമാണന്ന്. അക്കാലത്ത് അസിനെ തെന്നിന്ത്യൻ സിനിമകളിൽ കാണാൻ പറ്റാത്തതിന് പ്രധാന കാരണം ഈ വിലക്കാണ്. അധികം വൈകാതെ അസിൻ സിനിമ ഉപേക്ഷിച്ചു.