വിജയിയുടെ ഹിറ്റ് സിനിമകളുടെ ലിസ്റ്റിലാണ് കാവലൻ ഉള്ളത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖിന്റെ ഹിറ്റ് സിനിമയായ ബോഡിഗാർഡിന്റെ തമിഴ് പതിപ്പ് ആയിരുന്നു കാവലൻ. സിദ്ദിഖ് തന്നെയായിരുന്നു കാവലനും സംവിധാനം ചെയ്തത്. നയൻതാരയെ നായികയാക്കാനായിരുന്നു സിദ്ദിഖ് തീരുമാനിച്ചത്. എന്നാൽ, വിജയ്‌യുടെ നിർദേശ പ്രകാരമാണ് നായികയെ മാറ്റിയത്.
ചിത്രത്തിലേക്ക് വിജയ് ആണ് അസിനെ നിർദ്ദേശിച്ചത്. ബോഡിഗാർഡിലെ നായിക നയൻതാരയെ തന്നെ നായികയാക്കാൻ സംവിധായകൻ സിദ്ദിഖ് തയ്യാറായിരുന്നു. എന്നാൽ വിജയ്ക്ക് സമ്മതമായിരുന്നില്ല. നയൻതാരയ്ക്കൊപ്പം അതിന് തൊട്ട് മുമ്പ് വില്ല് എന്ന സിനിമ വിജയ് ചെയ്തിരുന്നു. അടുപ്പിച്ച് നയൻതാര തന്നെ തന്റെ നായികയാകേണ്ടെന്ന് വിജയ്ക്ക് തോന്നി. വിജയ് ആണ് അസിന്റെ പേര് നിർദ്ദേശിച്ചതെന്നും സിദ്ദിഖ് ഒരിക്കൽ പറയുകയുണ്ടായി.
സിദ്ദിഖിന്റെ ബോഡിഗാർഡ് മലയാളത്തിൽ ഹിറ്റായിരുന്നു. ദിലീപ് ആയിരുന്നു നായകൻ. നയൻതാര നായികയായപ്പോൾ മിത്ര കുര്യൻ സഹനടിയായും തിളങ്ങി. ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയ സിനിമയായിരുന്നു ബോഡിഗാർഡ്. അമ്മു എന്ന കഥാപാത്രത്തെയായിരുന്നു നയൻതാര അവതരിപ്പിച്ചത്. നടിയുടെ കരിയറിലെ മികച്ച പെർഫോമൻസുകളിൽ ഒന്നായിരുന്നു ഇത്.