ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 മെയ് 2025 (15:26 IST)
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയക്കാത്തതിനുള്ള പ്രധാന കാരണം ഈ രാജ്യങ്ങള്‍ക്ക് പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ്. ഇന്ത്യ വിരുദ്ധ നിലപാട് ഉയര്‍ത്തി ഖാലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണയ്ക്കുന്നതിലാണ് കാനഡയെ ഒഴിവാക്കിയത്.
 
പാക്കിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരായിട്ടുള്ള തെളിവുകള്‍ ഇന്ത്യ സംഘങ്ങള്‍ക്ക് നല്‍കും. ഈ തെളിവുകള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നല്‍കുകയും ചെയ്യും. അതേസമയം അതിര്‍ത്തിയിലുള്ള സൈനിക ക്യാമ്പുകള്‍ ജാഗ്രത തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിയില്‍ നേരത്തെ അധികമായി വിന്യസിച്ചിരുന്ന സേനയെ ഇരു രാജ്യങ്ങളും പിന്‍വലിച്ചിരുന്നു.
 
അയോധ്യയില്‍ സിആര്‍പിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു. കൂടാതെ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍