തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

രേണുക വേണു

ചൊവ്വ, 20 മെയ് 2025 (16:19 IST)
Pavaratty Road

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം. പാവറട്ടി പൂവത്തൂര്‍ സെന്റര്‍ മുതല്‍ പഞ്ചാരമുക്ക് വരെ ബിഎം ആന്റ് ബിസി ടാറിങ് നടക്കുന്നതിനാല്‍ മേയ് 21 (നാളെ) മുതല്‍ മേയ് 26 വരെയാണ് ഗതാഗതനിയന്ത്രണം. ഈ ഭാഗത്ത് രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതാണെന്ന് ചാവക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍