കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 മെയ് 2025 (16:07 IST)
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. മഞ്ഞിരക്കൊല്ലി ബാബുവിന്റെ മകന്‍ നിതീഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇയാളുടെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ രണ്ടു പേരാണ് കൊലപാതകം നടത്തിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. 
 
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് 12:30യ്ക്കാണ് സംഭവം നടന്നത്. ആലയിലെത്തിയ അക്രമികള്‍ വാക്കു തര്‍ക്കത്തിനിടെ ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. 
 
ഇവര്‍ നിലവില്‍ ചികിത്സയിലാണ്. യുവതിയുടെ പരിക്ക് ഗുരുതരമല്ല. നിതീഷിന്റെ മൃതദേഹം ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍