മോക്ക ചുഴലിക്കാറ്റിന്റെ ദിശ മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് -പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന കാറ്റ് ഇനി വടക്ക്- കിഴക്ക് ദിശയിലായിരിക്കും സഞ്ചരിക്കുക. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാനാണ് സാധ്യത. ഇതുകാരണം സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.