മോഖ അതിതീവ്ര ചുഴലിക്കാറ്റായി; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ

വെള്ളി, 12 മെയ് 2023 (10:09 IST)
മോഖ അതിതീവ്ര ചുഴലിക്കാറ്റായി മാറി. വീണ്ടും ശക്തി പ്രാപിച്ച് മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് മേയ് 14 ഓടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. വരും ദിവസങ്ങളില്‍ മലയോര മേഖലകളില്‍ വേനല്‍ മഴ തുടരും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. 
 
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുന്ന അഞ്ച് ദിവസത്തേക്കാണ് കേരളത്തില്‍ മഴ മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രത പാലിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍