മോഖ തീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തില്‍ മഴ തുടരും

വ്യാഴം, 11 മെയ് 2023 (21:02 IST)
മോഖ തീവ്ര ചുഴലിക്കാറ്റായി മാറി. വീണ്ടും ശക്തി പ്രാപിച്ച് മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ പ്രകടമായി ബാധിക്കില്ല. 
 
അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ ലഭിക്കും. ഇന്ന് രാത്രി കാസര്‍ഗോഡ് ജില്ലയില്‍ അടക്കം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിച്ചേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍