അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം എൽ എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല. അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിപക്ഷം ആവശ്യപ്പെട്ടാലൊന്നും താൻ രാജിവെക്കില്ല, എൽ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്, പാർട്ടി പറയുന്നത് പോലെയേ താൻ ചെയ്യുകയുള്ളുവെന്ന് മാണി വ്യക്തമാക്കി. ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ടല്ലോ. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും. ഹർജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.