ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് എം എം മണി ഇടതുസര്‍ക്കാരിന്‍റെ ഭാഗമാകുന്നത്. അതും ജയരാജന്‍റെ കടുത്ത പ്രതിഷേധം വകവയ്ക്കാതെയായിരുന്നു മണിയെ മന്ത്രിയാക്കാന്‍ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചത്. ഇപ്പോള്‍ മണിയാശാന് നേരെയും രാജി ആവശ്യം ഉയരുകയാണ്.
അഞ്ചേരി ബേബി വധക്കേസിലാണ് മണിയാശാന്‍ കുടുങ്ങിയിരിക്കുന്നത്. മണിയുടെ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ ഡിസ്‌ട്രിക്‍ട് ആന്‍റ് സെഷന്‍സ് കോടതി തള്ളുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മണിയാശാന്‍ വിചാരണ നേരിടേണ്ടിവരും. രണ്ടാം പ്രതിയാണ് ഈ കേസില്‍ അദ്ദേഹം. മണിയാശാനെതിരെ വിധി വന്നതിന് പിന്നാലെ രാജി ആവശ്യവുമായി കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസാകട്ടെ മണിയാശാന്‍ പോകുന്നിടത്തെല്ലാം കരിങ്കൊടിയുമായി പിന്നാലെയെത്തുകയാണ്.
മണി രാജിവയ്ക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്. പാര്‍ട്ടിയും ഇടതുപക്ഷവും പറയുന്നത് അനുസരിക്കുമെന്നും കോടതിവിധി കൊണ്ട് തന്‍റെ രോമത്തിനുപോലും ഒന്നും സംഭവിക്കില്ലെന്നും ഇതിനും മുകളില്‍ കോടതിയുണ്ടെന്നുമാണ് എം എം മണിയുടെ പ്രതികരണം.
എന്തായാലും വരും നാളുകളില്‍ മണിയാശാന്‍റെ രാജിക്കുവേണ്ടിയുള്ള മുറവിളി ശക്തമാകും. അതിനെ എത്രമാത്രം പ്രതിരോധിക്കാന്‍ സി പി എമ്മിനും മുഖ്യമന്ത്രിക്കും കഴിയുമെന്നും കണ്ടറിയണം. ജയരാജന്‍റെ വഴിതടഞ്ഞുകൊണ്ട് മണിയെ മന്ത്രിയാക്കി അധികനാള്‍ കഴിയും മുമ്പേ മണിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ജയരാജന്‍റെ ശാപമാണെന്നാണ് വിശ്വാസികളായ കമ്യൂണിസ്റ്റുകള്‍ പോലും കരുതുന്നത്.
എന്തായാലും ഇടതുസര്‍ക്കാരിന് മണിയാശാന്‍ വിഷയം ഒരു തലവേദനയായി മാറിക്കഴിഞ്ഞു. ഇനി ഇതില്‍ നിന്ന് എങ്ങനെ പാര്‍ട്ടിയും മുന്നണിയും രക്ഷപ്പെടും എന്ന് കാത്തിരുന്നുകാണാം.