ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് വര്‍ഗീയശക്തികള്‍ വെടിവെച്ചു കൊന്നതെന്ന് എംഎം മണി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഡിസം‌ബര്‍ 2024 (14:41 IST)
ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് വര്‍ഗീയശക്തികള്‍ വെടിവെച്ചു കൊന്നതെന്ന് എംഎം മണി. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് എംഎം മണി ഇക്കാര്യം പറഞ്ഞത്. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല, അടിച്ചാല്‍ തിരിച്ചടിക്കണം എന്നതാണ് നമ്മുടെ നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും. അതിന് നല്ല വക്കീലിനെ വച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്താണ് താന്‍ ഇവിടം വരെ എത്തിയതെന്നും പാര്‍ട്ടി വളര്‍ന്നതെന്നും തല്ലേണ്ടവരെ തല്ലിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്തു ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും എംഎം മണി പറഞ്ഞു.
 
നേരത്തെ ഇടുക്കി ശാന്തംപാറയില്‍ നടത്തിയ ഏരിയ സമ്മേളനത്തില്‍ എംഎം മണി അടിച്ചാല്‍ തിരിച്ചടിക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു. താന്‍ അടക്കമുള്ള നേതാക്കള്‍ അടിച്ചിട്ടുണ്ടെന്നും അന്ന് പ്രസംഗിച്ചു നടന്നിരുന്നെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നുമാണ് പറഞ്ഞത്. പ്രതിഷേധിക്കുന്നത് ആളുകളെ കൂടെ നിര്‍ത്താനാണെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article