ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാലത്ത് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യത്മാക്കി. കേരളത്തില്‍ ഇത്തവണ ആവശ്യത്തിന് മഴ ലഭിച്ചിരുന്നു. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്.
എങ്കിലും സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30 ശതമാനമെ ഉല്‍പാദിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി രംഗത്ത് വന്നിരുന്നു. ആരാണ് ശത്രു ആരാണ് മിത്രം എന്ന് മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലുടെ പറഞ്ഞിരുന്നു.