നടൻ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:07 IST)
പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് മോട്ടോർ വാഹനവകുപ്പ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 
 
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചിട്ടും താരം ഹാജരായില്ല.  ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. ആദ്യത്തെ കേസ് നിലനിൽക്കേയാണ് രണ്ടാമതും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യംതേടി ഫഹദ് ഫാസിൽ സമർപ്പിച്ച ഹർജിയിൽ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article