സിനിമയിൽ മാത്രമല്ല സിനിമാ സെറ്റുകളിലും സ്ത്രീകളോടുള്ളാ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി. സിനിമാ സെറ്റുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതിൽ പോലും സ്ത്രീകൾക്ക് വിലക്കുണ്ടെന്ന് നടി പറയുന്നു. ദേശാഭിമാനി വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിലെ സ്ത്രീ - പുരുഷ വിവേചനത്തെ കുറിച്ച് പറയുന്നത്.
നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ നിര്‍മാണ കമ്പനികള്‍ വാനിറ്റി വാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളിൽ അല്ലാതെ ഷൂട്ടിങ് നടക്കുകയാണെങ്കിൽ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. ഇത് അതാത് അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. സ്ത്രീകള്‍ക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ലെന്നും എനിക്ക് വാനിറ്റി വാന്‍ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാന്‍ ഞാന്‍ പറയാറുണ്ടെന്നും താരം പറയുന്നു.
'കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം' - എന്നായിരുന്നു പാർവതിയുടെ മറുപടി.