ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തില്‍ എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിയാന്‍ സാധ്യത.
സര്‍ക്കാരിനെതിരായ കേസുകളില്‍ എംകെ ദാമോദരന്‍ തുടര്‍ന്നും ഹാജരായാല്‍ ഇത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുമെന്ന ഇടതു മുന്നണിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണു പുതിയ തീരുമാനം.
ഇടതു സഹയാത്രികനായ എംകെ ദാമോദരനു മുഖ്യമന്ത്രിക്കു നിയമോപദേശം നല്‍കാന്‍ പ്രത്യേക പദവിയുടെ ആവശ്യം ഇല്ലെന്നും, സ്ഥാനം ഒഴിഞ്ഞ് അനൗദ്യോഗികമായി ഇത് തുടരാമെന്നുമാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍.