വിഎസും ദാമോദരനും തമ്മിലുള്ള ഏറ്റുട്ടലിന് വര്‍ഷങ്ങളുടെ പഴക്കം; മാഫിയകളുടെ വക്കീലാണ് ഇയാള്‍, ഐസ്‌ക്രീം കേസ് അലിഞ്ഞു പോയത് ഇടപെടല്‍ മൂലം - വിഎസിന്റെ കത്ത് പുറത്ത്

Webdunia
വ്യാഴം, 21 ജൂലൈ 2016 (16:27 IST)
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും വിവാദ നായകനുമായ അഡ്വ എംകെ ദാമോദരനും തമ്മിലുള്ള ഏറ്റുമുട്ടലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ട്. 2007 ജൂലൈയിൽ വിഎസ് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെഴുതിയ കത്തില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

500 കോടിരൂപയുടെ ലിസ് കുംഭകോണം, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വെട്ടിലായ ഐസ്ക്രീം പാര്‍ലര്‍ കേസ്, അനധികൃതലോട്ടറിക്കേസ്, മൂന്നാറിലെ കയ്യേറ്റക്കാര്‍, ഡിവൈന്‍ ധ്യാനകേന്ദ്രം തുടങ്ങിയ ആരോപണങ്ങളിലും കേസുകളിലും ദാമോദരന്‍ ഇടപെടുകയും കേസുകള്‍ അട്ടിമറിക്കുകയും ചെയ്‌തിരുന്നുവെന്നാണ് വിഎസിന്റെ കത്തില്‍ വ്യക്തമാക്കുന്നത്.

ഹൈക്കോടതിയില്‍ കേസുകള്‍ വഴിവിട്ടരീതിയില്‍ ഒത്തുതീര്‍ക്കുന്ന ആളാണ് ദാമോദരന്‍. എല്ലാ മാഫിയകളും വന്‍ കുറ്റ കൃത്യങ്ങള്‍ ചെയ്‌ത ശേഷം രക്ഷനേടുന്നതിനായി ബന്ധപ്പെടുന്നത് ദാമോദരനെയാണ്. ഇയാള്‍ കേസുകള്‍ ഫിക്‍സ് ചെയ്യുന്ന അഭിഭാഷകനാണ്.

കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിനു തെറ്റായ നിയമോപദേശം നല്‍കുകയും ലിസ് കേസില്‍ നിന്ന് ജസ്റ്റിസ് കെടി ശങ്കരനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഭിഭാഷകനെ കൂടെച്ചേര്‍ക്കുകയും ചെയ്‌ത വ്യക്തിയുമാണ് ദാമോദരനെന്നും കാരാട്ടിനെഴുതിയ കത്തില്‍ വിഎസ് വ്യക്തമാക്കുന്നുണ്ട്.
Next Article