വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലിൽ

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (12:33 IST)
കണ്ണൂർ: വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ നിന്നും കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ പ്രവീൺ ദമ്പതികളുടെ മകൻ വിയാനെയാണ് തയ്യിലിന് സമീപത്തുള്ള കടൽ ഭിത്തിയോട് ചേർന്ന് കണ്ടെത്തിയത്. 
 
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിനെ രാവിലെ കാണാതായതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ പൊലീസ് ചോദ്യംചെയ്തു.      

അനുബന്ധ വാര്‍ത്തകള്‍

Next Article