ദുർമരണം സംഭവിച്ച വീട്ടിൽ താമസിക്കാൻ കൊള്ളുമോ?

ചിപ്പി പീലിപ്പോസ്

ഞായര്‍, 16 ഫെബ്രുവരി 2020 (17:32 IST)
ജ്യോതിഷവും വാസ്‌തു ശാസ്‌ത്രവും വിശ്വാസങ്ങളിലെന്ന പോലെ പല കാര്യങ്ങളിലും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഇവ തമ്മില്‍ പൊരുത്തവും അതിനൊപ്പം ചില ബന്ധങ്ങളും ഉണ്ടെന്നാണ് ശാസ്‌ത്രം പറയുന്നത്.
 
വീട് വയ്‌ക്കുന്നതിന് മുമ്പായി വാസ്‌തു നോക്കുന്നതു പോലെ ജ്യോതിഷവും നോക്കുന്നവര്‍ ചുരുക്കമല്ല. സ്ഥലത്തിന്റെ ദോഷങ്ങളും പരിഹാരങ്ങളും അറിയുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
 
ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളമാണ്. ഒരു ആത്മഹത്യയോ കൊലപാതകമോ നടന്ന വീട് ഇരുന്ന സ്ഥലത്ത് വീട് വയ്ക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
 
വീടിന്റെ ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാല്‍ ആ മരം കൂടി ഒന്നിനും പിന്നെ ഉപയോഗിക്കരുത് എന്നും വാസ്തു ശാസ്ത്രം പറയുന്നു. മറിച്ച് സംഭവിച്ചാല്‍ മരണപ്പെട്ടയാളുടെ ഓര്‍മ്മകള്‍ നമ്മുക്കൊപ്പം ഉണ്ടാകുകയും അത് ഭയമായി മനസില്‍ നിറയുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍