വിനോദയാത്രാ ബസ് അപകടത്തില്‍പ്പെട്ടു; ഒമ്പത് മരണം

റെയ്‌നാ തോമസ്

ഞായര്‍, 16 ഫെബ്രുവരി 2020 (13:37 IST)
ഉഡുപ്പി-ചിക്കമംഗളൂരു പാതയില്‍ വിനോദയാത്രാ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്.ശനിയാഴ്ച അര്‍ധരാത്രിയില്‍ ചുരം കടന്നു പോകുന്ന കാര്‍ക്കളക്ക് സമീപമാണ് അപകടം.മൈസൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്നു ജീവനക്കാര്‍. 
 
യാത്ര തുടരുന്നതിനിടയില്‍ തകരാറിലായ ബസ്, കളസയിലെ വര്‍ക്ക്ഷോപ്പില്‍ കയറ്റി അറ്റകുറ്റപണി പൂര്‍ത്തിയാക്കിയിരുന്നു. ചുരത്തിലെ വളവില്‍ സ്റ്റീയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചു കയറുകയായിരുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ബസ് പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ മണിപ്പാല്‍, കാര്‍ക്കള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍