ഘോഷയാത്രയില്‍ ഡിജെ സംഗീതം ഉച്ചത്തിലുണ്ടായിരുന്നു. ഇത് ഗണേഷിനെ അസ്വസ്ഥനാക്കിയതായി ബന്ധുക്കള്‍ പറയുന്നു. വിവാഹ ചടങ്ങുകള്‍ നേരത്തെ അവസാനിച്ചിരുന്നു. ഇതിന് ശേഷം 'ബരാത്' ഘോഷയാത്ര തുടങ്ങാന്‍ വൈകിയതായി ബന്ധുക്കള്‍ പറയുന്നു. ഘോഷയാത്രയില്‍ വലിയ തോതില്‍ ശബ്ദ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഗണേഷ് പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.