അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍

ശ്രീനു എസ്
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (20:14 IST)
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പോയി. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകള്‍ നിര്‍വഹിക്കും. മറ്റ് പരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും.
 
തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കൊവിഡ്. 165പേരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് പോസിറ്റീവായത്. 95 പുരുഷന്മാര്‍ക്കും 15 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article