മില്‍മയുടെ പാല്‍പേഡയില്‍ കുപ്പിച്ചില്ലെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ഏപ്രില്‍ 2022 (12:20 IST)
മില്‍മയുടെ പാല്‍പേഡയില്‍ കുപ്പിച്ചില്ലെന്ന് പരാതി. വടകര സ്വദേശി അപര്‍ണയാണ് പരാതി നല്‍കിയത്. ഇവരുടെ മാതാവ് പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വരുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. അപര്‍ണ പേഡ കുട്ടികള്‍ക്കും നല്‍കിയിരുന്നു. കുപ്പിച്ചില്ലുമായി കടയില്‍ എത്തിയപ്പോള്‍ ഇത് മില്‍മയുടേതാണ് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കടയിലെ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article