വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ മകൻ തുഷാർ വെള്ളാപ്പള്ളിയേയും പ്രതി ചേർത്തു

Webdunia
വെള്ളി, 18 മെയ് 2018 (14:20 IST)
മൈക്രൊ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. എസ് എൻ ഡി പി യോഗം സംരക്ഷണ സമിതിയുടെ ഹർജ്ജി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 
മകൻ തുഷാർ വെള്ളാപ്പള്ളിയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മൈക്രൊ ഫിനാൻസ് തട്ടിപ്പ് കേസിൽ തന്റെ ആരോപണങ്ങൾ ശരിവക്കുന്നതാണ് ഹൈക്കൊടതി വിധി എന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്ചൂതാനന്ദൻ നേരത്തെ കോടതി വിധിയെക്കുറിച്ച് പ്രതികരിച്ചിരുന്നു. 
 
മൈക്രോ ഫിനാൻസിന്റെ പേരിൽ വെള്ളാപ്പള്ളി പാവപ്പെട്ട സ്ത്രീകളെ കബളിപ്പിക്കുകയാണ് എന്ന തന്റെ വാദം ഹൈക്കോടതിക്ക് ബോദ്യപ്പെട്ടു എന്നും തുടർന്നുള്ള നൽടപടിക്ക് സർക്കാർ സൌകര്യങ്ങൾ ഏർപ്പെടുത്തണമെന്നും വി എസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article