പുതിയ പരിഷ്കാരത്തോടുകൂടി ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ ചുമതലയും പ്രിൻസിപ്പാളിന് തന്നെയായിരിക്കും. നിലവിൽ പത്താം ക്ലാസ് വരെ ഒരു ഹെഡ്മാസ്റ്ററും, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളെ പ്രിൻസിപ്പാൾമാരുമാണ് നിയന്ത്രിക്കുന്നത്. ഈ രീതി പൂർണ്ണമായും മാറ്റി ചൂമതല ഏകീകൃതമാക്കും. അദ്യാപക സംഘടണകളുടെ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരേ സ്കൂളിൽ തന്നെ രണ്ട് മേധാവികൾ ഭരണം നടത്തുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കൂം. സ്കൂളുകളുടെ മുഴുവൻ ചുമതലകളും പ്രിൻസിപ്പാളിലേക്ക് ഒതുങ്ങുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ നടപടിയോടെ ഹൈസ്കൂളുകളിൽ മാത്രമേ ഇൻ ഹെഡ്മാസ്റ്റർ തസ്തിക ഉണ്ടാകൂ.