റിപ്പോര്‍ട്ട് അടുത്ത മാസം കോടതിയില്‍; എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Webdunia
ചൊവ്വ, 23 ജനുവരി 2018 (17:42 IST)
പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കായല്‍ കൈയേറി വീട് നിര്‍മ്മിച്ചുവെന്ന ആരോപണത്തിലാണ് തിങ്കളാഴ്‌ച അദ്ദേഹത്തെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അടുത്ത മാസം ആദ്യം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ചോദ്യം ചെയ്യല്‍ ഏറെനേരം നീണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങൾ മറികടന്ന് നിർമ്മാണം നടത്തിയെന്നാണ് എംജി ശ്രീകുമാറിനെതിരെയുള്ള കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പഴയ കെട്ടിടം പൊളിച്ച് പുതിയ വീട് നിര്‍മിച്ചപ്പോഴാണ് ശ്രീകുമാര്‍ കായല്‍ കൈയേറിയതെന്നാണ് ആരോപണം.  ചട്ടവിരുദ്ധമായി നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുളവുകാട് പഞ്ചായത്ത് അധികൃതരേയും കേസിന്റെ ഭാഗമായി വിജിലന്‍സ് ചോദ്യം ചെയ്യും.

എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിനെതിരെ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article