വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പടെ 73 ശതമാനം ഹാജർ നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവായത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി. 75 % ഹാജരാണ് പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് വേണ്ടത്. ആർത്തവാവധി കൂടെ ചേർന്ന് 73 ശതമാനം ഹാജരുണ്ടായാലും ഇനി വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാം.