സംപ്രേക്ഷണ വിലക്ക്: മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചു

ബുധന്‍, 2 മാര്‍ച്ച് 2022 (19:18 IST)
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകര്‍ വഴി നാളെ ആവശ്യപ്പെടും.
 
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക.സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്ന് മണിക്കൂറുകൾക്കകമാണ് മീഡിയ വണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
 
ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ജനുവരി 31-ന് വിലക്കിയത്. ഇതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍