ഈ കേസിന് എന്താണ് പ്രത്യേകത, ഒരാളുടെ മൊഴി അന്വേഷിക്കാൻ സമയം എന്തിന്? നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി

ചൊവ്വ, 22 ഫെബ്രുവരി 2022 (16:54 IST)
നടിയെ ആക്രമിച്ച കേസിൽ തുടരാന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. മാർച്ച് ഒന്നിന് കേസിൽ അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ കേസിന് എന്താണ് ഇത്ര പ്രത്യേകത? ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്ര സമയം എന്തിനാണെന്നും കോടതി ചോദിച്ചു.
 
തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പ്രോസിക്യൂഷൻ കോടതിഉഎ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തു. ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ട്. പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന കോടതിയുടെ ചോദ്യത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന മറുപടിയാണ് പ്രോസിക്യൂഷൻ നൽകിയത്.
 
വിചാരണ പൂർത്തിയാക്കാൻ നാലുതവണ സമയം നീട്ടി നൽകിയെന്നും ഈ 4 വർഷം ബാലചന്ദ്രകുമാർ എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍