കൗമാരക്കാർ പ്രേമിക്കുന്നത് തടയാനല്ല പോക്‌സോ: ഹൈക്കോടതി

വെള്ളി, 18 ഫെബ്രുവരി 2022 (19:36 IST)
കൗമാരക്കാർ പ്രണയത്തിലേർപ്പെടുന്നത് കൈകാര്യം ചെയ്യാനല്ല പോക്‌സോ നിയമമെന്ന് അലഹബാദ് ഹൈക്കോടതി. കുട്ടികൾ ‌ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നത് തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമം വ്യാപകമായി പ്രണയത്തിനെതിരെ ഉപയോഗിക്കുന്നതായി കോടതി ചൂണ്ടികാട്ടി. പതിനാലുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന് ജാമ്യം നൽകികൊണ്ടാണ് ജസ്റ്റിസ് രാഹുൽ ചതുർവേദിയുടെ നിരീക്ഷണം.
 
പോക്‌സോ നിയമത്തിന്റെ ലക്ഷ്യത്തെ അപ്രസക്തമാക്കുന്ന വിധത്തിൽ കുട്ടികളും കൗമാരക്കാരും ഇരകളാക്കപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് കോട‌തി അഭിപ്രായപ്പെട്ടു. കുട്ടികളെ ലൈംഗിക അതിക്രങ്ങളിൽ നിന്നും പീഡനത്തിൽ നിന്നും പോർണോഗ്രഫിയിൽ നിന്നും രക്ഷിക്കുകയാണ് പോക്‌സോയുടെ ലക്ഷ്യം.
 
 എന്നാൽ പ്രണയത്തിലേർപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളോ ബന്ധുക്കളോ വീട്ടുകാരോ നൽകുന്ന പരാതി‌യിൽ വ്യാപകമായി കുട്ടികൾ തന്നെ പ്രതികളാകുന്ന അവസ്ഥയാണ് ഇപ്പോളുള്ളത്. പ്രണയം തട‌യുക എന്നത് കോടതിയുടെ ലക്ഷ്യമല്ല. ഹൈക്കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍