പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയവരാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായത്.
ഇപ്പോഴിതാ ഈ ഗോസിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക. എന്നെ സംബന്ധിച്ച് പ്രണയമെന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം അതൊരു വൈകാരികമായ കാര്യമാണ്.