വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (09:05 IST)
പത്തനംതിട്ട: പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച കേസിലെ പ്രതി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മുണ്ടിയപ്പള്ളി തൈപ്പറമ്പില്‍ വീട്ടില്‍ ബിബിന്‍ ചന്ദ്രന്‍ എന്ന മുപ്പത്തിനാലുകാരനാണ് അറസ്റ്റിലായത്.
 
രണ്ടു വര്‍ഷം മുമ്പ് മല്ലപ്പള്ളി സ്വദേശിയായ യുവതിയെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്നു പറഞ്ഞു പല സ്ഥലങ്ങളിലായി ഒപ്പം താമസിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു യുവതിക്കൊപ്പം താമസിച്ചു വരികയായിരുന്നു. പത്തനംതിട്ട ഡി.വൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article