വൈക്കത്ത് 14 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നായ ചത്തത്. പിന്നാലെ നായയുടെ ജഡം തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരുന്നു.