സിനിമ-സീരിയല്‍ താരമായ മഹാലക്ഷ്മി രണ്ടാമതും വിവാഹിതയായത് അടുത്തിടെയായിരുന്നു. രവീന്ദര്‍ ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയ ബോഡി ഷേമിംഗ് ചെയ്തു. ഇപ്പോഴിതാ തന്റെ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. സച്ചിന്‍ എന്നാണ് മകന്റെ പേര്. നടിയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞാണിത്. സച്ചിനൊപ്പം മഹാലക്ഷ്മിയുടെ അച്ഛനെയും ചിത്രത്തില്‍ കാണാം.