35 വര്‍ഷത്തെ സൗഹൃദം,സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് പങ്കുവെച്ചവര്‍,നടന്‍ അപ്പ ഹാജയെ കുറിച്ച് കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 20 ജൂണ്‍ 2023 (09:16 IST)
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ അപ്പ ഹാജയുടെ മകള്‍ നെച്ചുവിന്റെ വിവാഹം നടന്നത്. കുടുംബത്തിലെ ഒരു കല്യാണം കൂടിയ സംതൃപ്തിയോടെയാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും മടങ്ങിയത്. 35 വര്‍ഷത്തെ സൗഹൃദമാണ് ഹാജയും കൃഷ്ണകുമാറും തമ്മില്‍. ഏറെ സന്തോഷം തോന്നിയ കല്യാണ ദിവസത്തെക്കുറിച്ച് നടന്‍ കൃഷ്ണകുമാര്‍ പറയുന്നു. 
 
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക് 
 
നമസ്‌കാരം സഹോദരങ്ങളേ
പതിവ് പോലെ ഇന്നലെയും വളരെ സന്തോഷം തോന്നിയ ഒരുദിവസമായിരുന്നു..അതിനു കാരണം ഹാജയുടേയും സൈനയുടെയും മകള്‍ നെച്ചുവിന്റെ കല്യാണമായിരുന്നു.. കുടുംബത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നല്‍കി.. 35 വര്‍ഷങ്ങള്‍ക്കു പുറത്തുള്ള സൗഹൃദം.. ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. എന്റെ അമ്മയുണ്ടാക്കുന്നത് ഹാജക്കും.. യാത്രകള്‍ ഒരുമിച്ചായിരുന്നു.. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാടു പങ്കുവെച്ചവര്‍.. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ..ഹാജയുടെ മക്കളും എന്റെയും മക്കളും ഒരുമിച്ചു വളര്‍ന്നവര്‍. അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കള്‍ക്കും തോന്നി.
 
 നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊരു കുടുംബജീവിതം ആശംസിക്കുന്നു.. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍